കരുണയുടെ ജപമാല-KARUNAYUDE JAPAMALA
ലോകം മുഴുവന്റെയും നമ്മുടെയും പാപപരിഹാരത്തിനായി:
1 സ്വര്‍ഗ്ഗ.
1 നന്മ നിറഞ്ഞ.
1 വിശ്വാസപ്രമാണം
വലിയ മണികളില്‍:
നിത്യപിതാവേ, എന്റെയും ലോകമൊക്കെയുടെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലസുതനും ഞങ്ങളുടെ രക്ഷകനുമായ കര്‍ത്താവീശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു.
ചെറിയ മണികളില്‍:
ഈശോയുടെ അതിദാരുണമായ പീഡാനുഭവങ്ങളെക്കുറിച്ച്
ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ. (10 പ്രാവശ്യം)
ഓരോ ദശകവും കഴിഞ്ഞ്:
പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ,
ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ. (3 പ്രാവശ്യം)
കരുണ കൊന്ത – Song
നിത്യ പിതാവേ ഞങ്ങളുടെയും പാരിൻ്റെയും പാപങ്ങൾ
പരിഹാരം ചെയ്തിടുവാനായ് അണയുന്നൂ നിൻ പ്രിയ മക്കൾ
നിൻ പ്രിയ സുതനും ഞങ്ങളുടെ രക്ഷകനാകും ഈശോതൻ
തിരു മേനിയും ആത്മാവും ദൈവത്വവുമർപ്പിക്കുന്നൂ.
ഈശോയുടെ അതിദാരുണമാം പീഡാ സഹനങ്ങളെ ഓർത്തെന്നും
പിതാവേ ഞങ്ങളുടെ മേൽ ലോകം മുഴുവൻ്റെ മേൽ കരുണയുണ്ടാകണമേ
പരിശുദ്ധനായ ദൈവമേ
പരിശുദ്ധനായ ബലവാനെ
പരിശുദ്ധനായ അമർത്യനെ
ഞങ്ങളുടെയും ലോകം മുഴുവൻ്റെയും മേൽ കരുണയായിരിക്കേണമേ
Post a Comment