GuidePedia
Home >> Unlabelled >> kerala catholics

0

 Eucharistic Quotes






തിരുസ്സഭയെ സ്നേഹിക്കുവാനും പടുത്തുയര്‍ത്തുവാനും സഹായിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.

Kindness is my only guiding star. In its light, I sail a straight route, I have my motto written on my sail: “To live in love.” – St. Therese of Lisieux

Eucharistic Quote 
 വി. ബെര്‍ണാര്‍ഡ്

സ്നേഹമാണവന്റെ സിരകളില്‍! എല്ലാം സ്നേഹത്തിന്റെ നിറവ്! കുരിശുമരണത്തിലും ദിവ്യകാരുണ്യത്തിലും സ്നേഹത്തിൻ്റെ പൂർണ്ണത കാണാം.

വി. ബെര്‍ണാര്‍ഡ്.

സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.

My likeness to Jesus must be through suffering and humility.
ST. FAUSTINA KOWALSKA




Eucharistic Quote
 വി. സിറിള്‍

കര്‍ത്താവിന്റെ തിരുശരീരരക്തങ്ങായി മാറിയ അപ്പത്തെയും വീഞ്ഞിനെയും കാണാനും രുചിക്കാനും നിന്റെ വിശ്വാസമിഴികള്‍ തുറക്കുക.

വി. സിറിള്‍.

സ്വര്‍ഗ്ഗീയയാത്രയില്‍ പാഥേയമായ ജീവന്‍ നല്‍കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.

“To always be close to Jesus, that is my life plan.” – Bl. Carlo Acutis

Eucharistic Quote 
വി. കൊച്ചുത്രേസ്യ

എനിക്കുവേണ്ടി എന്റെ പ്രിയനാഥന്‍ സ്വര്‍ഗ്ഗം ഒളിപ്പിച്ചുവച്ചിരിക്കുന്നത് ഒരു ചെറിയ തിരുവോസ്തിയിലാണ്.

വി. കൊച്ചുത്രേസ്യ.

തിരുവോസ്തിയില്‍ വസിക്കുന്ന ദൈവമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.

“Holiness consists simply in doing God’s will, and being just what God wants us to be.” – St. Therese of Lisieux

Eucharistic Quote 
വി. അഗസ്തിനോസ്

“ഇത് അന്നന്നുവേണ്ട അപ്പമാണ്. അനുദിനവും അതു സ്വീകരിച്ചു യോഗ്യത നേടുക! അനുദിനവും അത് സ്വീകരിക്കാന്‍ യോഗ്യരാവുകയും ചെയ്യുക.”

വി. അഗസ്തിനോസ്.

സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവന്ന ജീവന്റെ അപ്പമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു

“The Blessed Mother is the ladder of paradise, the gate of Heaven, the most true mediatrix between God and man.” – St. Lawrence Justinian 



Eucharistic Quote 
അന്ത്യോക്യായിലെ വി. ഇഗ്നേഷ്യസ്

അസ്തമിക്കാത്ത സ്നേഹത്തിന്റെ അനന്യസമ്മാനമായ അവന്റെ തിരുശരീരവും രക്തത്തിനുമായി എന്റെ ആത്മം പരവശമാകുന്നു.

അന്ത്യോക്യായിലെ വി. ഇഗ്നേഷ്യസ്.

സ്നേഹത്തിന്റെ കൂദാശയായ ,ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.

Acquire the habit of speaking to God as if you were alone with Him, familiarly and with confidence and love, as to the dearest and most loving of friends. – St. Alphonsus Ligouri 

Eucharistic Quote 
 വി. ജോണ്‍ പോള്‍ രണ്ടാമന്‍

“ദിവ്യകാരുണ്യത്തിന്റെ ആഴങ്ങള്‍ താണ്ടാന്‍ പരി.അമ്മയെക്കൂടാതെ നമുക്കു സാധിക്കുകയില്ല. ദിവ്യകാരുണ്യവുമായുള്ള അഭേദ്യബന്ധത്തിലേക്ക് അമ്മ നമ്മെ നയിക്കും.”

വി. ജോണ്‍ പോള്‍ രണ്ടാമന്‍.

സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.

“Mary notes our needs before we ourselves feel them”
St. FULTON SHEEN



Eucharistic Quote 
 വി. ജോണ്‍ മരിയ വിയാനി
“വി. കുര്‍ബ്ബാനയെ നാം ശരിക്കും മനസ്സിലാക്കുകയാണെങ്കില്‍ നമ്മള്‍ ആനന്ദംകൊണ്ട് മരിക്കും.”

വി. ജോണ്‍ മരിയ വിയാനി.

സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.

“UNLESS YOU crucify your ego , YOU CANNOT BE MY FOLLOWER, JESUS SAYS. THIS MOVE-THIS TERRIBLE MOVE-HAS TO BE THE FOUNDATION OF THE SPIRITUAL LIFE.” – Bishop Barron

Eucharistic Quote 
 വി. ഫ്രഡറിക് ഓസാനാം

അനുദിന ജീവിതത്തിലെ സമയക്രമീകരണത്തിനുള്ള ഉത്തമമാര്‍ഗ്ഗം അരമണിക്കൂര്‍ ദിവ്യബലിയ്ക്കായി നീക്കിവയ്ക്കുക എന്നതാണ്.

വി. ഫ്രഡറിക് ഓസാനാം.

Eucharistic Quote 
വി. തോമസ് അക്വിനാസ്

ദിവ്യകാരുണ്യം സാത്താനെ പായിക്കുന്നു, ആത്മാവിനെ പാപത്തില്‍നിന്നും കഴുകി സംരക്ഷിക്കുന്നു, നിത്യനരകത്തില്‍നിന്നു രക്ഷിക്കുന്നു. നിത്യശാന്തിയുടെ തീരത്തേക്ക് നയിക്കുന്നു. ശരീരത്തിന് അമര്‍ത്യസൗന്ദര്യം നല്‍കുന്നു.

വി. തോമസ് അക്വിനാസ്.

 ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. "God asks little, but He gives much." St. John Chrysostom 



Eucharistic Quote 
 ജനീവയിലെ വി. കാതറിന്‍

ഞാന്‍ സക്രാരിയുടെ മുന്‍പില്‍ ചെലവിട്ട നിമിഷങ്ങളാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങള്‍.

ജനീവയിലെ വി. കാതറിന്‍.

വിശുദ്ധരാകുവാന്‍ വിളിക്കപ്പെട്ടവരെ വിശുദ്ധീകരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.

“Peace is the simplicity of heart, serenity of mind, tranquility of soul, the bond of love.”
 St. Padre Pio

Eucharistic Quote 
 വി. ഹൈചിന്ത് മരിസ്കോത്തി

ദിവ്യകാരുണ്യം നമ്മുടെ വ്യഥകളെ സംഹരിക്കുകയും പരിമിതികള്‍ക്ക് അറുതിവരുത്തുകയും ചെയ്യുന്ന അഗ്നികുണ്ഡമാണ്. അതിനു നിന്നെ യോഗ്യനാക്കാന്‍ വേണ്ടതൊക്കെ ചെയ്യുക; ദിവ്യകാരുണ്യം നിന്നെ നിര്‍മലനായി കാക്കും.

വി. ഹൈചിന്ത് മരിസ്കോത്തി.

യേശുവിന്റെ തിരുശരീരമേ, അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു.

 “How can I fear a God who is nothing but mercy and love.”  – St. Therese of Lisieux

Eucharistic Quote 
വി. ജോണ്‍ ക്രിസോസ്തോം

“വി. കുര്‍ബാന അള്‍ത്താരയില്‍ അര്‍പ്പിക്കപ്പെടുമ്പോള്‍, ദിവ്യകാരുണ്യത്തെ ആദരിച്ച് എണ്ണമറ്റ മാലാഖമാരാല്‍ ദൈവാലയം നിറയപ്പെടും.”

വി. ജോണ്‍ ക്രിസോസ്തോം.

ഞങ്ങള്‍ക്കുവേണ്ടി മഹത്വീകരിക്കപ്പെട്ട യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.

 “It is Jesus that you seek when you dream of happiness; He is waiting for you when nothing else you find satisfies you.”  – Pope St. John Paul II


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Top