ഓ എന്റെ ഈശോയേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കേണമേ. നരകാഗ്നിയില്‍നിന്ന് ഞങ്ങളെ രക്ഷിക്കേണമേ. എല്ലാത്മാക്കളെയും, പ്രത്യേകിച്ച്, അങ്ങേ കരുണ ഏറ്റവും കൂടുതല്‍ ആവശ്യം ഉള്ളവരെ സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കേണമേ.
Rosary
ആമുഖ പ്രാര്‍ത്ഥന / The Apostles' Creed
അളവില്ലാത്ത സകല നന്മസ്വരൂപിയായിരിക്കുന്ന സര്‍വ്വേശ്വരാ, കര്‍ത്താവേ, നീചമനുഷ്യരും
നന്ദിഹീനരും പാപികളുമായിരിക്കുന്ന അടിയങ്ങള്‍ അറുതിയില്ലാത്ത മഹിമപ്രതാപത്തൊടുകൂടെയിരിക്കുന്ന
അങ്ങേ സന്നിധിയില്‍ ജപം ചെയ്യാന്‍ അയോഗ്യരായിരിക്കുന്നു.എങ്കിലും അങ്ങേ
അനന്ത ദയയിന്മേല്‍ ശരണപ്പെട്ടുകൊണ്ട് പരിശുദ്ധവിന്റെ സ്തുതിക്കായിട്ട് ഈ അമ്പത്തിമൂന്നുമണി
ജപം ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഈ ജപംഭക്തിയോടുകൂടെ ചെയ്തു പലവിചാരം കൂടാതെ തികപ്പാന്‍ കര്‍ത്താവേ അങ്ങു സഹായം ചെയ്ക.
1 സ്വര്‍ഗ്ഗ.
ബാവാതമ്പുരാനു മകളായിരിക്കുന്ന പരിശുദ്ധ
ദൈവമാതാവേ, ഞങ്ങളില്‍ ദൈവവിശ്വാസമെന്ന
പുണ്യമുണ്ടായി ഫലം ചെയ്യുവാനായിട്ട് അങ്ങേ
തിരുക്കുമാരനോടപേക്ഷിക്കേണമേ
1 നന്മ.
പുത്രന്‍ തമ്പുരാനു മാതാവായിരിക്കുന്ന
പരിശുദ്ധ ദൈവമാതാവേ, ഞങ്ങളില്‍
ദൈവശരണമെന്ന പുണ്യമുണ്ടായി
വളരുവാനായിട്ട് അങ്ങേ
തിരിക്കുമാരനോടപേക്ഷിക്കേണമേ
1 നന്മ.
റൂഹാദ്കുദ്ശാ തമ്പുരാനു ഏറ്റവും
പ്രിയപ്പെട്ടവളായിരിക്കുന്ന പരിശുദ്ധ
ദൈവമാതാവേ, ഞങ്ങളില്‍ ദൈവസ്നേഹമെന്ന
പുണ്യമുണ്ടായി വളരുവാനായിട്ട് അങ്ങേ
തിരിക്കുമാരനോടപേക്ഷിക്കേണമേ
1 നന്മ.
1 ത്രിത്വ.
കാലമനുസരിച്ചുള്ള ജപങ്ങള്‍
/ The Joyful Mysteries
സന്തോഷത്തിന്റെ രഹസ്യങ്ങള്‍
The Annunciation
പരിശുദ്ധ കന്യാസ്ത്രീമറിയമേ, ദൈവവചനം
അങ്ങേ തിരുവുദരത്തില്‍ മനുഷ്യാവതാരം
ചെയ്യുമെന്ന് ഗബ്രിയേല്‍ ദൈവദൂതന്‍ വഴി
ദൈവകല്പനയാല്‍ അങ്ങേ
അറിയിച്ചതിനെയോറ്ത്ത് അങ്ങേക്കുണ്ടായ
സന്തോഷത്തെയോറ്ത്ത് ധ്യാനിക്കുന്ന
ഞങ്ങളുടെ ഹൃദയത്തിലും അങ്ങേ
സംഗ്രഹിച്ചുകൊണ്ടിരിപ്പാന്‍ കൃപ
ചെയ്യേണമേ.
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയേ..
The Visitation
പരിശുദ്ധ ദൈവമാതാവേ, അങ്ങേ ഇളയമ്മയായ
ഏലീശ്വാ പുണ്യവതിയെ അങ്ങു ചെന്നു
കണ്ടപ്പോള്‍, ആ പുണ്യവതിക്ക്
സര്‍വ്വേശ്വരന്‍ ചെയത കരുണയെക്കണ്ട്
അങ്ങേക്കുണ്ടായ സന്തോഷത്തെ ഓറ്ത്തു
ധ്യാനിക്കുന്ന ഞങ്ങള്‍ ലൌകിക
സന്തോഷങ്ങളെ പരിത്യജിച്ച് പരലോക
സന്തോഷങ്ങളെ ആഗ്രചിച്ചുതേടുവാന്‍ കൃപ
ചെയ്യേണമേ.
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ
ഓ എന്റെ ഈശോയേ..
The Nativity
പരിശുദ്ധ ദൈവമാതാവേ, അങ്ങേ
കന്യാത്വത്തിനു അന്തരം വരാതെ അങ്ങേ
ദൈവകുമാരനെ പ്രസവിച്ചതിനാല്‍
അങ്ങേക്കുണ്ടായ സന്തോഷത്തെ ഓറ്ത്തു
ധ്യാനിക്കുന്ന ഞങ്ങളുടെ ഹൃദയത്തിലും അങ്ങ്
ജ്ഞാനവിധമായി പിറപ്പാന്‍ കൃപ
ചെയ്യേണമേ.
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയേ..
The Presentation
പരിശുദ്ധ ദൈവമാതാവേ, അങ്ങേ
തിരുക്കുമാരനെ ദൈവാലയത്തില്‍
കാഴ്ചവെച്ചപ്പോള്‍ മഹാത്മാക്കള്‍ തന്നെ
സ്തുതിക്കുന്നതുകണ്ട് അങ്ങേക്കുണ്ടായ
സന്തോഷത്തെ ഓറ്ത്ത് ധ്യാനിക്കുന്ന ഞ
ങ്ങള്‍ അങ്ങേക്ക് യോഗ്യമായ
ദൈവാലയമായിരിപ്പാന്‍ കൃപ ചെയ്യേണമേ.
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ
ഓ എന്റെ ഈശോയേ..
The Finding of Jesus in the Temple
പരിശുദ്ധ ദൈവമാതാവേ, അങ്ങേ
തിരുക്കുമാരനെ പന്ത്രണ്ടാം വയസ്സില്‍
കാണാതെ പോയപ്പോള്‍ മൂന്നാം ദിവസം
ദൈവാലയത്തില്‍വച്ചു
തര്‍ക്കിച്ചുകൊണ്ടിരിക്കയില്‍ അങ്ങുതന്നെ
കണ്ടെത്തിയതിനാലുണ്ടായ സന്തോഷത്തെ
ഓറ്ത്ത് ധ്യാനിക്കുന്ന ഞങ്ങള്‍ മേലില്‍
പാപത്താല്‍ വിട്ടുപിരിയാതിരിപ്പാനും
വിട്ടുപിരിഞ്ഞു പോയാലുടനെ
മനസ്താപത്താല്‍ തന്നെ കണ്ടെത്താനും കൃപ
ചെയ്യേണമേ.
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയേ..
ദുഃഖത്തിന്റെ രഹസ്യങ്ങള്‍
The Sorrowful Mysteries
The Agony in the Garden
പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്
പൂങ്കാവനത്തില്‍
നമസ്കരിച്ചുകൊണ്ടിരുന്നപ്പോള്‍
ചോരവിയര്‍ത്തു എന്നതിന്മേല്‍ ധ്യാനിക്കുന്ന
ഞങ്ങള്‍
ഞങ്ങളുടെ പാപങ്ങളിന്മേല്‍ മനഃസ്തപിച്ച്
പാപപ്പൊറുതി ലഭിപ്പാന്‍ കൃപചെയ്യണമേ,
ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയേ..
The Scourging at the Pillar
പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്
കല്‍ത്തൂണിന്മേല്‍ കെട്ടപ്പെട്ട് ചമ്മട്ടികളാല്‍
അടിക്കപ്പെട്ടു എന്നതിന്മേല്‍ ധ്യാനിക്കുന്ന
ഞങ്ങള്‍
ഞങ്ങളുടെ പാപങ്ങളിലാണ്ടുകുന്ന
കഠിനശിക്ഷകളില്‍നിന്ന് മനഃസ്താപത്താലും
നല്ല
വ്യാപാരത്താലും ഒഴിഞ്ഞുമാറുവാന്‍
കൃപചെയ്യേണമേ,
ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയേ..
The Crowning with Thorns
പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്റെ
തിരുത്തലയില്‍ മുള്‍മുടി ധരിപ്പിച്ച്
പരിഹാസരാജാവായി തന്നെ സ്ഥാപിച്ചതിന്മേല്‍
ധ്യാനിക്കുന്ന ഞങ്ങളുടെ ഹൃദയത്തിലും അങ്ങേ
തിരുപ്പാടുകളും മുറിവുകളും പതിച്ചരുളേണമേ,
ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയേ..
Jesus Carries His Cross
പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാന്‍
ഈശോമിശിഹാവധത്തിനു വിധിക്കപ്പെട്ട്
ഭാരമേറിയാ
സ്ലീവാമരം ചുമന്നുകൊണ്ട്
ഗാഗുല്‍ത്താമലയിലേക്കു
പോകുന്നതിന്മേല്‍ ധ്യാനിക്കുന്ന ഞങ്ങള്‍
ഞങ്ങളുടെ
പാപങ്ങളിന്മേല്‍ മനഃസ്തപിച്ച് പാപപ്പൊറുതി
ലഭിപ്പാന്‍ കൃപചെയ്യണമേ, ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയേ..
The Crucifixion
പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്
ഗാഗുല്‍ത്താമലയില്‍വച്ച് അങ്ങേ മുമ്പാകെ
ഇരുമ്പാണികളാല്‍ കുരിശിന്മേല്‍ തറയ്ക്കപ്പെട്ടു
എന്നു
ധ്യാനിക്കുന്ന ഞങ്ങളുടെ ഹൃദയത്തിലും അങ്ങേ
തിരുപ്പാടുകളും വ്യാകുലങ്ങളും
പതിച്ചരുളേണമേ,
ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയേ..
മഹിമയുടെ രഹസ്യങ്ങള്‍
The Glorious Mysteries
The Resurrection
പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്
പാടുപെട്ടുമരിച്ച മൂന്നാംനാള്‍ എന്നന്നേക്കും
ജീവിക്കുന്നതിനായി
ഉയിര്‍ത്തെഴുന്നേറ്റതിനാലുണ്ടായ
മഹിമയേ ഓര്‍ത്തു ധ്യാനിക്കുന്ന ഞങ്ങള്‍
പാപമായ
മരണത്തില്‍നിന്ന് നിത്യമായി
ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍
കൃപചെയ്യണമേ, ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയേ..
The Ascension
പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്
ഉയിര്‍ത്തതിന്റെ നാല്പതാം ദിവസം എത്രയും
മഹിമപ്രതാപത്തോടുകൂടെ സ്വര്‍ഗ്ഗാരോഹണം
ചെയ്തതിനാലുണ്ടായ മഹിമയേ ഓര്‍ത്തു
ധ്യാനിക്കുന്ന
ഞങ്ങള്‍ പരലോകവാഴ്ചയെ മാത്രം ആഗ്രഹിച്ച്
മോക്ഷം പ്രാപിപ്പാന്‍ കൃപചെയ്യേണമേ,
ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയേ..
The Descent of the Holy Spirit
പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്
ഉയിര്‍ത്തെഴുന്നള്ളിയതിന്റെ പത്താംനാള്‍
ഊട്ടുശാലയില്‍
ധ്യാനിച്ചിരുന്ന തന്റെയും ശിഷ്യന്മാരുടെയുമേല്‍
റൂഹാദ്കുദ്ശായെ യാത്രയാക്കിയതിനാലുണ്ടായ
മഹിമയെ ഓര്‍ത്തു ധ്യാനിക്കുന്ന ഞങ്ങളുടെ
റൂഹാദ്കുദ്ശായുടെ പ്രസാദവരത്താല്‍
ദൈവതിരുമനസ്സുപോലെ വ്യാപരിപ്പാന്‍
കൃപചെയ്യേണമേ, ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയേ..
The Assumption
പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്
ഉയിര്‍ത്തെഴുന്നള്ളി കുറേക്കാലം കഴിഞ്ഞപ്പോള്‍
ഇഹലോകത്തില്‍നിന്നും മാലാഖമാരാല്‍
സ്വര്‍ഗ്ഗത്തിലേക്കു കരേറ്റപ്പെട്ടതിനാലുണ്ടായ
മഹിമയേ ഓര്‍ത്തു ധ്യാനിക്കുന്ന ഞങ്ങള്‍
അങ്ങയുടെ
സഹായത്താല്‍ മോക്ഷത്തില്‍ വന്നുചേരുവാന്‍
കൃപചെയ്യണമേ, ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ
ഓ എന്റെ ഈശോയേ..
The Coronation
പരിശുദ്ധ ദൈവമാതാവേ, അങ്ങു പരലോകത്തില്‍
എഴുന്നള്ളിയ ഉടനെ അങ്ങേ തിരുക്കുമാരന്‍
അങ്ങയെ
ത്രിലോകരാജ്ഞിയായി
മുടിധരിപ്പിച്ചതിനാലുണ്ടായ
മഹിമയേ ഓര്‍ത്തു ധ്യാനിക്കുന്ന ഞങ്ങള്‍
സ്വര്‍ഗ്ഗത്തിലും സന്തതം ദൈവത്തെ
സ്തുതിച്ചാനന്ദിപ്പാന്‍ കൃപ ചെയ്യേണമേ,
ആമ്മേന്‍.
1 [സ്വര്‍ഗ്ഗസ്ഥനായ പിതാവേ|സ്വര്‍ഗ്ഗ.]] 10 നന്മ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ